പാലക്കാട്: ലോക്ഡൗണിൽ വിൽപന കുറഞ്ഞതിനാൽ മിൽമ മലബാർ മേഖല യൂനിയൻ ചൊവ്വാഴ്ച മുതൽ കർഷകരിൽനിന്ന് പാൽ ശേഖരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചക്കു ശേഷം പാൽ സംഭരിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്താൻ ക്ഷീരസംഘങ്ങൾക്ക് മിൽമ നിർദേശം നൽകി. രാവിലെ േശഖരിക്കുന്ന പാലിെൻറ അളവിൽ നിയന്ത്രണം ഏർപ്പെടുത്തി.
മേയ് ഒന്ന് മുതൽ 10 വരെ മിൽമയിലേക്ക് അയച്ച ശരാശരി പ്രതിദിന പാലളവിെൻറ 60 ശതമാനത്തിൽ കൂടുതലാവാൻ പാടില്ലെന്നും നിർദേശം നൽകി. 60 ശതമാനത്തിൽ കൂടുതലായി മിൽമയിലേക്ക് അയക്കുന്ന പാലിന് വില നൽകില്ലെന്നും സംഘങ്ങൾക്ക് അയച്ച കത്തിൽ മിൽമ മലബാർ മേഖല യൂനിയൻ പറയുന്നു. മേയ് എട്ട് മുതൽ ആരംഭിച്ച ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് പാലിെൻറയും ഉൽപന്നങ്ങളുടെയും വിപണനം നന്നേ കുറഞ്ഞതിനെ തുടർന്നാണ് നടപടി. സംഭരണം എട്ട് ലക്ഷം ലിറ്ററും വിപണനം നാല് ലക്ഷം ലിറ്ററുമാണ്.
ബാക്കിയാവുന്ന പാൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ പാൽപൊടി ഫാക്ടറികളിലേക്ക് അയച്ചാണ് പൊടിയാക്കിയിരുന്നത്. ലോക്ഡൗണിനെ തുടർന്ന് ഫാക്ടറികളിൽ എത്തുന്ന പാലിെൻറ അളവ് വർധിച്ചതിനാൽ മിൽമ നൽകുന്ന മുഴുവൻ പാലും പൊടിയാക്കി മാറ്റാൻ ഫാക്ടറികൾ തയാറല്ല. ഇതുമൂലമാണ് സംഭരണത്തിന് നിയന്ത്രണം കൊണ്ടുവരുന്നതെന്ന് മിൽമ പറയുന്നു. കഴിഞ്ഞ വർഷത്തെ ലോക്ഡൗണിലും പാൽ സംഭരണത്തിൽ മിൽമ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ 1122 സംഘങ്ങളാണ് മലബാർ മേഖല യൂനിയന് കീഴിലുള്ളത്. പാലക്കാട് ജില്ലയിൽനിന്നാണ് മിൽമ ഏറ്റവുമധികം പാൽ സംഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.