Posted On
date_range Updated On
date_range ഇടുക്കിയിൽ മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്
ചെറുതോണി: ഇടുക്കി ചെറുതോണിയിൽ മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശിയും മെഡിക്കൽ ഷോപ്പ് ഉടമയുമായ ലൈജുവിനാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ സ്ഥാപനത്തിൽ നിന്ന് മടങ്ങുകയായിരുന്ന ലൈജുവിന്റെ കാർ തടഞ്ഞു നിർത്തിയ ശേഷം ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ലൈജുവിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.