Posted On
date_range Updated On
date_range മെഡിക്കൽ കോഴ: എം.ടി രമേശിന് വിജിലൻസ് നോട്ടീസ്
തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിന് വിജിലൻസ് നോട്ടീസ്. ഇൗ മാസം 31ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ വാങ്ങിയെന്നാണ് ആരോപണം. ഇതിൽ എം.ടി രമേശിനും പങ്കുണ്ടെന്ന് പാർട്ടി അന്വേഷണ കമീഷൻ കണ്ടെത്തിയിരുന്നു. ഇൗ കേസിലാണ് നിലവിൽ വിജിലൻസ് സംഘം അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.