മീടു: രാഹുൽ ഇൗശ്വറിനെതിരായ ആരോപണങ്ങൾ തള്ളി കുടുംബം

കൊച്ചി: രാഹുൽ ഇൗശ്വറിനെതിരായ മീടു ആരോപണങ്ങൾ തള്ളി കുടുംബം. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ്​ ​രാഹുൽ ഇൗശ്വറി​​​​​​െൻറ ഭാര്യ ദീപ, മാതാവ്​ മല്ലിക നമ്പൂതിരി, മുത്തശ്ശി ദേവകി അന്തർജനം എന്നിവർ ആരോപണങ്ങൾ തള്ളി രംഗത്തെത്തിയത്​.

തനിക്കെതിരായ ലൈംഗികാരോപണങ്ങൾ വ്യാജമാണെന്നും അത്​ ശബരിമല ഭക്തർക്കെതിരെയുള്ള തീവ്ര ഫെമിനിസ്​റ്റ്​ ഗൂഢാലോചനയാണെന്നും രാഹുൽ ഇൗശ്വർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മീടു പ്രസ്​ഥാനത്തോട്​ വിയോജിപ്പോടുകൂടി തന്നെ ആദരവുണ്ട്​. എന്നാൽ ഒരാളെ രാഷ്​ട്രീയമായും സാമൂഹികമായും തേജോവധം ചെയ്യാൻ അത്​ ദുരുപയോഗം ചെയ്യുന്നത്​ തരംതാണ പവർത്തിയാണെന്നും ആരോപണങ്ങൾ തള്ളുന്നുവെന്നും രാഹുൽ പ്രസ്​താവനയിലൂടെ വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ അറസ്​റ്റിലായിരിക്കുന്ന 3500 പേരിൽ ബഹുഭൂരിപഷവും സാധാരണക്കാരായ ഭക്തരാണ്​. ഇത്തരത്തിലുള്ള അവസ്ഥയെ അടിയന്തരാവസ്ഥയോട്​ ഉപമിച്ചതിൽ തെറ്റില്ല. ജയിലിൽ കഴിയുന്നവർക്ക്​ തന്നാലാവും വിധം നിയമ സഹായം ചെയ്യുമെന്നും രാഹുൽ പറഞ്ഞു.

രാഹുലിനെതിരെ ആരോപണം ഉന്നയിച്ച യുവതി പീഡനശ്രമം നടന്നുവെന്ന്​ പറയുന്നതിനും രണ്ട്​ വർഷം മുമ്പ്​ തനിക്ക്​ രാഹുൽ ഇൗശ്വറിനെ അറിയാമെന്നും അന്ന്​ ആ വീട്ടിൽ മുത്തശ്ശിയും അമ്മയും ബന്ധ​ുവും ജോലിക്കാരുമുൾപ്പെടെ ഉള്ളവർ ഉണ്ടായിരുന്നുവെന്നും ദീപ പ്രസ്​താവനയിൽ വ്യക്തമാക്കി.

മീ ടു കാമ്പയിനോട്​ തനിക്ക്​ ബഹുമാനമാണുള്ളതെന്നും എന്നാൽ നിരപരാധികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്​ ശരിയല്ല. ഇത്തരം വ്യാജ ആരോപണങ്ങളും കള്ള പരാതികളും മീ ടുവി​​​​​െൻറ വിശ്വാസ്യത നശിപ്പിക്കും. ​തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച്​ വ്യക്തി ഹത്യ ചെയ്യുന്നത്​ ശരിയല്ല. രാഹുലിന്​ എല്ലാ കാര്യങ്ങളും പൂർണ വിശ്വാസ പിന്തുണ നൽകുന്നു. രാഹുൽ നല്ല കുടുംബനാഥനും സുഹൃത്തുമാണെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തള്ളികളയുന്നുവെന്നും ദീപ പ്രസ്​താവനയിലൂടെ അറിയിച്ചു.

ഏറ്റവും കൂടുതൽ കാലം ശബരിമലയിൽ മേൽശാന്തിയായി അയ്യപ്പനെ പൂജിച്ച കണ്​ഠരര്​ മഹേശ്വരുടെ പൗത്രനാണ് രാഹുൽ ഇൗശ്വറെന്നും ശബരിമല വിഷയത്തിൽ താൻ രാഹുലിനൊപ്പം നിൽക്കുമെന്നും മുത്തശ്ശി ദേവകി അന്തർജനം പറഞ്ഞു. ​രാഹ​​ുലിന്​ താഴ്​മൺ തന്ത്രി കുടുംബവുമായി ബന്ധമില്ലെന്ന ആരോപണങ്ങൾക്ക്​ മറുപടിയുകയായിരുന്നു ദേവകി അന്തർജനവും മല്ലിക നമ്പൂതിരിയും. .

Tags:    
News Summary - Me too against Rahul Eswar: Family denied claim - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.