Posted On
date_range Updated On
date_range ‘പിണറായി സർക്കാറിനെ പാഠം പഠിപ്പിക്കും’; നവകേരള സദസിനെതിരെ മാവോവാദികളുടെ ഭീഷണിക്കത്ത്
കോഴിക്കോട്: നവകേരള സദസിനെതിരെ ഭീഷണിക്കത്തുമായി മാവോവാദികൾ. മാവോവാദി വയനാട് ദളത്തിന്‍റെ പേരിലാണ് ജില്ല കലക്ടർക്ക് കത്ത് കിട്ടിയത്.
നക്സലുകളെ കൊന്നൊടുക്കുന്ന പിണറായി സർക്കാറിനെ പാഠം പഠിപ്പിക്കുമെന്നാണ് ഭീഷണി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭീഷണിക്കത്തിനെ തുടർന്ന് കോഴിക്കോട്ടെ നവകേരള സദസിനുള്ള സുരക്ഷ പൊലീസ് ശക്തമാക്കി.
വയനാട്ടിലെ നവകേരള സദസ് തടയുമെന്ന് മാവോവാദികൾ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. സി.പി.ഐ (എം.എൽ)ന്‍റെ പേരിൽ രണ്ട് ഭീഷണിക്കത്തുകളാണ് വയനാട് കലക്ടറേറ്റിൽ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.