പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കണ്ണൂർ രാമച്ചിയിൽ മാവോയിസ്റ്റ് സംഘം എത്തി
കേളകം: കണ്ണൂരിലെ വനാതിർത്തി പ്രദേശമായ രാമച്ചിയിൽ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി. രാമച്ചിയിലെ കുറിച്യ കോളനിയിലെ വീട്ടിലാണ് സംഘം എത്തിയതായി വിവരം ലഭിച്ചത്. 14ന് രാത്രി ഏഴ് മണിയോടെ എത്തിയ സംഘം രാത്രി 10 മണിയോടെയാണ് മടങ്ങിയത്.
ഭക്ഷണം പാകം ചെയ്തു കഴിക്കുകയും അരിയും തേങ്ങയും മറ്റ് ആഹാരസാധനങ്ങളും ശേഖരിക്കുകയും ചെയ്തു. സംഘത്തിൽ പുരുഷന്മാർ മാത്രമാണുണ്ടായിരുന്നത്.
മുമ്പും പലതവണ രാമച്ചിയിൽ മാവോയിസ്റ്റ് സംഘം എത്തിയിട്ടുണ്ട്. ആറളം വന്യജീവി സങ്കേതത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
സി.പി. മൊയ്തീൻ, സോമൻ തുടങ്ങിയവരാണ് സംഘത്തിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കെതിരെ കേളകം പൊലീസ് യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.