മൻസൂർ വധം: യു.ഡി.എഫ് സമാധാന യോഗം ബഹിഷ്കരിച്ചതിനെതിരെ എം.വി ജയരാജൻ

കണ്ണൂർ: പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ വിളിച്ചു ചേർത്ത സമാധാന യോഗം ബഹിഷ്കരിച്ച യു.ഡി.എഫ് നടപടിക്കെതിരെ സി.പി.എം നേതാവ് എം.വി ജയരാജൻ. സമാധാന യോഗം ബഹിഷ്കരിച്ച യു.ഡി.എഫ് നടപടി തെറ്റാണെന്ന് എം.വി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങളാകെ ഈ സമാധാന യോഗത്തെ പ്രതീക്ഷയോടെ നോക്കുമ്പോൾ ആ പ്രതീക്ഷയെ തകർക്കുന്ന നടപടി യു.ഡി.എഫ് സ്വീകരിക്കാൻ പാടില്ലായിരുന്നു. ബഹിഷ്കരിച്ച നടപടി യോഗത്തെ അപമാനിക്കുന്നതായി -അദ്ദേഹം കുറ്റപ്പെടുത്തി.

കൊലപാതകം ദൗർഭാഗ്യകരമാണ് എന്ന് പറയുമ്പോൾ തന്നെ, ഒരുപാട് കുടുംബങ്ങൾക്ക് സങ്കടമുണ്ടാക്കി നിരവധി വീടുകൾക്കു നേരെ അക്രമം ഉണ്ടായി. സി.പി.എം ഓഫീസുകൾക്കു നേരെയും വായനശാലകൾക്കു േനരെയും കടകൾക്കുനേരെയും ഉണ്ടായ അക്രമം അങ്ങേയറ്റം തെറ്റാണ്. ലീഗ് നേതാക്കളുടെ മൗനമാണ് ഈ അക്രമത്തിന് കാരണം -എം.വി. ജയരാജൻ പറഞ്ഞു.

പൊലീസ്​ നടപടി ഏകപക്ഷീയമാണെന്നും കൊലപാതകം നടന്ന്​ 40 മണിക്കൂറായിട്ടും പ്രതികളെ പിടികൂടാൻ ആയില്ലെന്നും ആരോപിച്ചാണ്​ യു.ഡി.എഫ് യോഗത്തിൽനിന്ന്​ ഇറങ്ങിപ്പോയത്​​. സംഭവസ്ഥലത്ത്​ നിന്ന്​ പിടികൂടി പൊലീസിന്​ കൈമാറിയ പ്രതിയുടെ അറസ്​റ്റ്​ പോലും രേഖപ്പെടുത്തിയത്​ ബുധനാഴ്​ച വൈകിയാണെന്നും കൊലപാതകത്തിൽ പ​ങ്കെടുത്തവരെ തിരിച്ചറിഞ്ഞെന്ന്​ പറയു​േമ്പാഴും ആരെയും അറസ്​റ്റ്​ ചെയ്യാനായില്ലെന്നും യു.ഡി.എഫ്​ നേതാക്കൾ പറയുന്നു. സമാധാന ശ്രമങ്ങൾക്ക്​ യു.ഡി.എഫ്​ അനുകൂലമാണ്​. എന്നാൽ, മുഴുവൻ പ്രതികളെയും പിടികൂടി ക്രമസമാധാനനില പാലിച്ചാൽ മാത്രമേ ചർച്ചക്കുള്ളുവെന്നും യു.ഡി.എഫ്​ നേതാക്കൾ പറഞ്ഞു. 

Tags:    
News Summary - Mansoor Murder: MV Jayarajan criticize UDF for boycotting peace meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.