പാലാ ചേർത്തുനിർത്താൻ കാപ്പൻ; പ്രചാരണത്തിന്​ തുടക്കം

പാലാ: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. വിവിധ കേന്ദ്രങ്ങളിൽ കാപ്പന്‍റെ ചുവരെഴുത്തുകൾ എഴുതിയാണ്​ യു.ഡി.എഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. 'ചങ്കാണ് പാലാ' എന്ന കാപ്പന്‍റെ സ്ഥിരം ഡയലോഗും ബോർഡുകളിൽ ചേർത്തിട്ടുണ്ട്.

വിജയം മാ​ത്രം ലക്ഷ്യമിട്ടാണ്​ യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കമ്മിറ്റികൾ ആദ്യഘട്ടം ചേർന്നു കഴിഞ്ഞു. കാലാവധി പൂർത്തിയാക്കാതെ ലോക്സഭ, രാജ്യസഭ സ്ഥാനങ്ങൾ ഒഴിഞ്ഞ​ ജോസ്​.കെ.മാണിയുടെ പ്രവർത്തി യു.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ആയുധമാക്കുന്നുണ്ട്​.

കഴിഞ്ഞ തവണ എൽ.ഡി.എഫ്​ സ്ഥാനാർഥിയായി അട്ടിമറി ജയം നേടിയ കാപ്പൻ കേരള കോൺഗ്രസ്​ (ജോസ്​ കെ. മാണി) വിഭാഗം ഇടതുമുന്നണിയിലെത്തിയതോടെ കലഹിച്ച്​ പുറത്തുവരികയായിരുന്നു. പാലായിൽ എൽ.ഡി.എഫ്​ സ്ഥാനാർഥിയായി ജോസ്​ തന്നെ എത്താനാണ്​ സാധ്യത.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.