Posted On
date_range Updated On
date_range എയർ ഗണ്ണുമായെത്തി പഞ്ചായത്ത് ഓഫീസ് ജീവനക്കാരെ പൂട്ടിയിട്ട് യുവാവ്
നെയ്യാറ്റിൻകര: വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെ അകത്ത് ആക്കി ഗേറ്റ് പൂട്ടി. ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. അമരിവിള സ്വദേശി മുരുകനാണ് തോക്കുമായെത്തി ജീവനക്കാരെ പൂട്ടിയിട്ടത്.
ഓഫീസിന് മുന്നിൽ എത്തിയ യുവാവ് ഗേറ്റ് ഹെൽമെറ്റ് ലോക്ക് ഉപയോഗിച്ച് പൂട്ടുകയായിരുന്നു. ഇതോടെ മണിക്കൂറോളം ജീവനക്കാരും പഞ്ചായത്ത് ഓഫീസിൽ എത്തിയവരും ഭീതിയിലായി.
കനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാർഡും കൈയിലുണ്ടായിരുന്നു. പല തവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല എന്ന് ആരോപിച്ചാണ് പ്രതിഷേധം. കനാൽ വെള്ളം രണ്ടുവർഷമായി ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പടെ ബുദ്ധിമുട്ടിലാണെന്ന് മുരുകൻ പറയുന്നു.
സംഭവം അറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയ പൊലീസ് ഇയാളിൽനിന്ന് എയർ ഗൺ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.