Posted On
date_range Updated On
date_range കുടിച്ചു പൂസായപ്പോൾ ട്രാക്ക് റോഡായി തോന്നി; റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയയാൾ അറസ്റ്റിൽ
കണ്ണൂർ: മദ്യലഹരിയിൽ റോഡെന്ന് കരുതി റെയിൽപാളത്തിലൂടെ കാർ ഓടിച്ച് യുവാവ്. നാട്ടുകാർ വിളിച്ചുകൂവിയിട്ടും കൂസലില്ലാതെ കാർ ഓട്ടിയത് 15 മീറ്ററോളം ദൂരം. ട്രാക്കിൽ കുടുങ്ങി കാർ ഓഫായതിനാൽ യാത്ര അവിടെ നിലച്ചു. ഗേറ്റ് കീപ്പർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ കണ്ണൂർ സിറ്റി പൊലീസാണ് ട്രാക്കിൽനിന്ന് കാർ എടുത്തുമാറ്റിയത്.
കാർ ഓട്ടിയ അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെ കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കാർ വിട്ടുനൽകിയില്ല. താഴെ ചൊവ്വ റെയിൽവേ ഗേറ്റിനു സമീപം കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കാറുമായി എത്തിയ ജയപ്രകാശ് റെയിൽവേ ഗേറ്റ് മുറിച്ചു കടത്തുന്നതിനു പകരം ട്രാക്കിലൂടെയാണ് നേരെ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.