Posted On
date_range Updated On
date_range കേരള -കർണാടക അതിർത്തിയിൽ മധ്യവയസ്കൻ വെടിയേറ്റ് മരിച്ച നിലയിൽ
രാജപുരം: കേരള -കർണാടക അതിർത്തിയിൽ മധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അതിർത്തി പ്രദേശമായ പാണത്തൂ ർ കരിക്കയത്താണ് സംഭവം. ചെത്തുകയത്തെ ഗണേശൻ (45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ ഇടതുകാലിെൻറ തുട ഭാഗത്ത് വെടിയേറ്റിട്ടുണ്ട്. കൈയ്യിൽ ടോർച്ചുമുണ്ടായിരുന്നു. മോഷണശ്രമത്തിനിടെ വെടിയേറ്റപ്പോൾ ഒാടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് മരിച്ചതാണെന്ന് സംശയിക്കുന്നു. കർണാടകയിലെ ബാഗമണ്ഡലം പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.