പുരുഷോത്തമൻ
Posted On
date_range Updated On
date_range ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി
നേമം: ഗൃഹനാഥനെ വീട്ടില്‍നിന്ന് കാണാതായതായി ബന്ധുക്കളുടെ പരാതി. നേമം എസ്റ്റേറ്റ് പൂഴിക്കുന്ന് സ്വദേശി പുരുഷോത്തമനെയാണ് (66) കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മുതല്‍ കാണാതായത്. കടയിലേക്ക് പോകുന്നെന്നാണ് വീട്ടുകാരോട് പറഞ്ഞത്.
വീട്ടില്‍നിന്ന് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. റോഡിലെത്തിയശേഷം ഒരു ബസില്‍ കയറി പോകുന്നതു കണ്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍, രണ്ടുദിവസം പിന്നിട്ടിട്ടും കൂടുതലൊന്നും അറിവായിട്ടില്ല.
കാണാതാകുമ്പോള്‍ ഇളം പച്ചനിറത്തിലുള്ള ഷര്‍ട്ടും വെള്ളയില്‍ നീല കോളമുള്ള ലുങ്കിയുമാണ് ധരിച്ചിരുന്നത്. നേമം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 98460 95596 എന്ന നമ്പരില്‍ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.