Posted On
date_range Updated On
date_range യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി അയനിക്കാട് പാലേരിയിൽ കൃഷ്ണന്‍റെ മകൻ അജിത് ആർ. കൃഷ്ണ (32)നെയാണ് ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് മൃതദേഹം അജിത്തിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്.
പയ്യോളി ഗവ. ഹൈസ്കൂളിന് സമീപത്തെ റെയിൽപാളത്തിലൂടെ നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന മംഗള ലക്ഷദ്വീപ് എക്സപ്രസ്സ് ട്രെയിൻ ഇടിച്ചാണ് അജിത്ത് മരണപ്പെട്ടത്. യു.എൽ.സി.സി. ജീവനക്കാരനായിരുന്ന അജിത്ത് അവിവാഹതിനാണ്. മാതാവ്: രാധ, സഹോദരി അനീജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.