Posted On
date_range Updated On
date_range നായുടെ കടിയേറ്റ നിലയിൽ കണ്ടെത്തിയയാൾ മരിച്ചു
അടൂർ: നായുടെ കടിയേറ്റ നിലയിൽ റോഡരികിൽ കണ്ടയാൾ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി ടൈറ്റസ് (52)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം റോഡരികിൽ അവശനിലയിൽ കിടക്കുകയായിരുന്നു ടൈറ്റസ്. ഇടത് ചെവി നായ കടിച്ച് മുറിച്ച നിലയിലായിരുന്നു. മുതുകിലും സാരമായ പരിക്കേറ്റ ഇദ്ദേഹം അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ടൈറ്റസിനെ റോഡരികിൽ അവശനിലയിൽ കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലൻസ് വിളിച്ച് വരുത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.