Posted On
date_range Updated On
date_range കാണാതായ യുവാവിന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി
മാള: കാണാതായ യുവാവിന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി. പുത്തൻചിറ കോവിൽപറമ്പിൽ ദയാനന്ദന്‍റെ മകൻ ജിത്തുവാണ് (29) മരിച്ചത്. ബുധനാഴ്ച രാത്രിയോടെ കാണാതാവുകയായിരുന്നു.
വ്യാഴാഴ്ച്ച പകൽ കൊമ്പത്തു കടവ് തച്ചപ്പിള്ളി പാലത്തിന് സമീപം ഇയാളുടെ വാഹനം കണ്ടെത്തി. തുടർന്ന് മാള പൊലീസും കൊടുങ്ങല്ലൂർ അഗ്നിശമനസേനയും പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബവഴക്കിനെ തുടർന്നാണ് വീട് വിട്ടിറങ്ങിയതെന്ന് പൊലീസ് പറയുന്നു. യുവാവിനെ കാണാനില്ലെന്ന്
ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.