Posted On
date_range Updated On
date_range കൊച്ചിയിൽ നടുറോഡിൽ യുവതിക്ക് വെട്ടേറ്റു
കൊച്ചി: കലൂരിൽ ബംഗാളി യുവതിയെ നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. ബ്യൂട്ടിപാർലർ ജീവനക്കാരിയായ സന്ധ്യക്കാണ് വെട്ടേറ്റത്. ഇടത് കൈക്കും പുറത്തും വെട്ടേറ്റ് ഗുരുതര പരിക്കുമായി യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കലൂർ ആസാദ് റോഡിൽ രാവിലെ 11 ഓടെയായിരുന്നു സംഭവം. സന്ധ്യയും സുഹൃത്തും നടന്നുവരുമ്പോൾ ബൈക്കിൽ എത്തിയ ഫാറൂഖ് എന്ന യുവാവ് ഇവരുമായി തർക്കത്തിലാവുകയും തുടർന്ന് സന്ധ്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
തർക്കത്തിനിടെ ആദ്യം വെട്ടുകത്തികൊണ്ട് വെട്ടാൻ ശ്രമിച്ചെങ്കിലും സുഹൃത്ത് തടഞ്ഞതിനാൽ സാധിച്ചില്ല. വീണ്ടും ആക്രമണം നടത്തിയപ്പോഴാണ് വെട്ടേറ്റത്. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ഫാറൂഖും സന്ധ്യയും പരിചയക്കാരാണ്. ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.