Posted On
date_range Updated On
date_range വയനാട്ടിൽ സമ്പർക്കവിലക്ക് ലംഘിച്ച യുവാവ് അറസ്റ്റിൽ
കല്‍പ്പറ്റ: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദ്ദേശം ലംഘിച്ച യ ുവാവ് അറസ്റ്റിൽ. വയനാട് മുട്ടില്‍ സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദേശത്ത് നിന്നും വന്നതിനെ തുടര്‍ന്ന് 14 ദിവസത്തെ ഹോം ക്വാറൻറയിന് ഷഫീഖിനെ വിധേയനാക്കാന്‍ നിര്‍ദേശിച്ചിരുന്നു. നിരീക്ഷണ കാലയളവ് ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഷഫീഖിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഷഫീഖിനോട് തുടര്‍ന്നും കര്‍ശനമായി നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.