Posted On
date_range Updated On
date_range മദ്യലഹരിയില്‍ മാതാപിതാക്കളെ കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
വെള്ളിക്കുളങ്ങര: മദ്യലഹരിയില്‍ മാതാപിതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച 44കാരനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ പള്ളം മോടന്‍പ്ലാക്കല്‍ റെന്റിലാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി വീട്ടില്‍വെച്ച് ഇയാളുടെ പിതാവ് മോഹനനെ അടിക്കുകയും മൊബൈല്‍ഫോണ്‍കൊണ്ട് തലക്കടിക്കുകയും മാതാവ് തങ്കമണിയെ മിക്‌സികൊണ്ട് തലക്കടച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന തങ്കമണിയുടെ പരാതിയിലാണ് റെന്റിലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
സ്റ്റേഷന്‍ റൗഡി ലിസ്റ്റിലുള്ളയാളാണ് റെന്റില്‍ എന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.