അരിത ബാബുവിന് അശ്ലീല വീഡിയോ കോൾ: യുവാവ് അറസ്റ്റിൽ
കായംകുളം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അരിത ബാബുവിന് അശ്ലീല വീഡിയോ കോൾ ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയിൽ ഷമീർ (35) ആണ് അറസ്റ്റിലായത്.
കായംകുളം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഖത്തറിൽ ജോലി ചെയ്തിരുന്ന ഇയാളെ കേസിനെ തുടർന്ന് കമ്പനി അധികൃതർ പിരിച്ചുവിടുകയായിരുന്നു.
വാട്സ്ആപ്പ് വഴിയായിരുന്നു അരിത ബാബുവിന് അശ്ലീല വീഡിയോ കോൾ ലഭിച്ചത്. അശ്ലീല ദൃശ്യങ്ങളും ഇതുവഴി അയച്ചിരുന്നു. പിന്നീട് ക്ഷമാപണം നടത്തുന്ന വീഡിയോയും അയച്ചുകൊടുത്തിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ വെല്ലുവിളിച്ച് സിവിൽ പൊലീസ് ഓഫീസർ
തിരുവല്ല: ഫേസ്ബുക്കിലൂടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാനെ വെല്ലുവിളിച്ച് സിവിൽ പൊലീസ് ഓഫീസർ. തിരുവല്ല ഡി വൈ.എസ്.പി ഓഫീസിലെ നിഷാദ് സി. എന്ന ഉദ്യാഗസ്ഥനാണ് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. അഡ്രസ്സും ലൊക്കേഷനും വെളിപ്പെടുത്തായണ് സമൂഹമാധ്യമത്തിലൂടെ വെല്ലിവിളി നടത്തിയിരിക്കുന്നത്. തുടർന്ന്, ജിജോ ചെറിയാൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.