അക്ഷയ്
Posted On
date_range Updated On
date_range പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട: വിദ്യാർഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂർക്കനാട് സ്വദേശി കീഴ്ത്താണി വീട്ടിൽ അക്ഷയ് (25) അറസ്റ്റിൽ. സ്കൂളിൽ നടന്ന കൗൺസലിങ്ങിൽ വിദ്യാർഥിനി പീഡനവിവരം അധ്യാപികയോട് പറയുകയായിരുന്നു.
പ്രതി ഒളിവിലായിരുന്നു. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും എസ്.ഐ അനൂപും അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വനിത സീനിയർ സിവിൽ പൊലീസ് ഓഫിസറായ വിവ പ്രദീപ്, സിവിൽ പൊലീസ് ഓഫിസർമാരായ വൈശാഖ് മംഗലൻ, ഫൈസൽ എന്നിവരും പ്രതിയെ പിടികൂടിയസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.