Posted On
date_range Updated On
date_range യുക്രെയ്നിൽ നിന്നുള്ള മലയാളി വിദ്യാർഥികളുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി
കൊച്ചി: യുദ്ധകലുഷിതമായ യുക്രെയ്നിൽ നിന്നുള്ള മലയാളി വിദ്യാർഥികളുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി. ഓപറേഷൻ ഗംഗ ദൗത്യത്തിന്‍റെ ഭാഗമായ ആദ്യ വിമാനത്തിൽ ഇന്നലെ മുംബൈയിലിറങ്ങിയ 11 വിദ്യാർഥികൾ ഇന്ന് ഉച്ചയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.
മന്ത്രി പി. രാജീവ്, ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ തുടങ്ങിയവർ സ്വീകരിക്കാനെത്തി.
ഓപറേഷൻ ഗംഗയുടെ ഭാഗമായി മൂന്ന് വിമാനങ്ങളിലായി യുക്രെയ്നില്‍ നിന്ന് 709 പേരാണ് രാജ്യത്ത് തിരിച്ചെത്തിയത്. നാലാമത്തെ വിമാനം 198 യാത്രക്കാരുമായി റൊമേനിയൻ തലസ്ഥാനമായ ബുകാറസ്സിൽ നിന്ന് പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.