Posted On
date_range Updated On
date_range മുംബൈയിൽ പഠിക്കുന്ന മലയാളി വിദ്യാർഥിയെ കാണാതായെന്ന് പരാതി
ആലുവ: മുംബൈയിൽ പഠിക്കുന്ന മലയാളി വിദ്യാർഥിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറം പെരുമ്പിള്ളി അഷറഫിന്‍റെ മകൻ പി.എ. ഫാസിലിനെയാണ് (22) കാണാതായത്.
മുംബൈ എച്ച്.ആർ കോളജ് ഓഫ് കൊമേഴ്സ് ആൻഡ് എക്കണോമിക്സിൽ രണ്ടാം വർഷ ബാച്ചിലർ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് വിദ്യാർഥിയാണ്. 26ന് വൈകുന്നേരം ഫാസിലിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ പിതാവും അദ്ദേഹത്തിന്‍റെ സഹോദരൻ അൻവറും 27ന് മുംബൈയിൽ പോയി.
എന്നാൽ, താമസിക്കുന്ന വീട്ടിലോ കോളജിലോ ഫാസിലിനെ കണ്ടെത്താനായില്ല. ആരോടും പറയാതെയാണ് പോയതെന്നാണ് അറിയുന്നത്. സംഭവത്തിൽ മുംബൈ കൊളാബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.