യുക്രെയ്നിൽ മലയാളി വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു

മലപ്പുറം: യുക്രെയ്നിൽ മലയാളി വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. മലപ്പുറം തിരൂർ ചമ്രവട്ടത്തെ പാട്ടത്തിൽ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാൻ (22) ആണ് മരിച്ചത്. യുക്രെയ്നിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്നു.

അർമേനിയയിൽ വെച്ചാണ് അപകടമുണ്ടായത്. നോമ്പുതുറ വിഭവങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് റിസ്വാൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. വിസ ക്രെഡിറ്റ് ട്രാൻസ്ഫർ സംബന്ധമായ ആവശ്യത്തിനാണ് റിസ്വാൻ അർമേനിയയിലെത്തിയത്.

റമീസ് (എൻജിനീയർ), മുഹമ്മദ് സമാൻ (പ്ലസ്ടു വിദ്യാർഥി) എന്നിവരാണ് സഹോദരങ്ങൾ. 

Tags:    
News Summary - Malayalee student dies in bike accident in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.