Posted On
date_range Updated On
date_range ടി.വി ഇബ്രാഹിം എം.എല്‍.എ ക്വാറന്റീനില്‍
കൊണ്ടോട്ടി: നഗരസഭയിലെ രണ്ട് കൗണ്‍സിര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവരുമായി പ്രൈമറി കോൺടാക്ട് ഉള്ളതിനാല്‍ ആരോഗ്യവകുപ്പ് നിര്‍ദേശ പ്രകാരം ടി.വി ഇബ്രാഹിം എം.എല്‍.എയും സ്റ്റാഫും ക്വാറന്റീനില്‍ പ്രവേശിച്ചു. നഗരസഭയിലെ നാല് കൗണ്‍സില്‍മാര്‍ക്ക് കോവിഡ് പരിശോധന നടത്തിയതിലാണ് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ ഒരു കൗണ്‍സിലറോടൊപ്പം കഴിഞ്ഞ 21ന് എം.എല്‍.എ യോഗങ്ങളിലും മറ്റും പങ്കെടുത്തിരുന്നു.
ഇതേതുടർന്ന്, എം.എല്‍.എയുടെ എല്ലാ പരിപാടികളും ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. എം.എല്‍.എയുടെ മൂന്ന് സ്റ്റാഫുകളാണ് എം.എല്‍.എയോടൊപ്പം ക്വാറന്റീനിലായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.