സീറ്റ് കിട്ടിയില്ല, ഷാഫിക്കും രാഹുലിനുമെതിരെ മഹിള കോൺഗ്രസ് നേതാവ്; ‘രാഹുലിനെ ഇറക്കിയത് കുത്തക മുതലാളികൾക്ക് വേണ്ടി, വ്യാജൻ എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചിരുന്നില്ല’

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പരസ്യ പ്രതികരണവുമായി മഹിളാ കോൺഗ്രസ് നേതാവ്. ഷാഫി പറമ്പിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ ഇറക്കുമതി ചെയ്തത് കുത്തക മുതലാളികൾക്കു വേണ്ടിയാണെന്ന് മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷ് ആരോപിച്ചു.

‘എല്ലാവരും വ്യാജൻ, വ്യാജൻ എന്ന് പറഞ്ഞപ്പോൾ നമ്മൾ അതൊന്നും പൂർണമായി വിശ്വസിച്ചില്ല. ഇപ്പോൾ അനുഭവത്തിലൂടെ പഠിച്ചുകൊണ്ടിരിക്കുകയാണ്. രാഹുലിനെ ഇവിടെ ഇറക്കുമതി ചെയ്തത് തന്നെ കുത്തക മുതലാളികൾക്ക് വേണ്ടി മാത്രമാണ്. പ്രത്യേകിച്ച് ക്വാറി മാഫിയകൾക്ക്.

ഞാൻ മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. ഈ രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി വോട്ടുകൾ ചേർത്ത് നമ്മൾ അഹോരാത്രം പണിയെടുത്തു. ഈ പാലക്കാട്ടേക്ക് രാഹുൽ വന്നത് ലോബി ഉണ്ടാക്കാൻ വേണ്ടിയാണ്. അതാണ് ഇവിടെയുള്ള രാഷ്ട്രീയം. സാധാരണക്കാർ അഹോരാത്രം പാർട്ടിക്ക് വേണ്ടിപണിയെടുക്കും. പ്രസ്ഥാനത്തിനു വേണ്ടി പണ്ടുമുതലെ കൊടിയെടുത്തു. എന്നാൽ, നമ്മുടെ നേതാക്കളെ ഓർക്കുമ്പോൾ എന്തിനാണിത് എന്ന വഴിത്തിരിവിലേക്കാണ് ഞാൻ നിൽക്കുന്നത്. അതിനുള്ള മറുപടി എവിടുന്ന് കിട്ടുമെന്ന് പോലും അറിയില്ല’ -ശ്രീജ പറയുന്നു.

ഡി.സി.സി പ്രസിഡന്റ് തങ്കപ്പനടക്കമുള്ളവർ പണം വാങ്ങി സീറ്റ് നൽകി എന്നും ഇവർ ആരോപിക്കുന്നുണ്ട്. ‘തങ്കപ്പനെ പോലുള്ളവർ പണം വാങ്ങിച്ചു എന്നാണ് മനസ്സിലാക്കുന്നത്. കൽപാത്തി രഥോത്സവത്തിന്റെ ലാസ്റ്റ് ദിവസം രാത്രി ഇവരെല്ലാവരും കൂടെ ഒത്തുകൂടിയാണ് കച്ചവടം ഉറപ്പിച്ചത്. എത്ര എമൗണ്ട്, എങ്ങനെ, ഏത് രീതിയിൽ എന്നുള്ളത് ഉറപ്പിച്ചതായാണ് നാട്ടിൽ മുഴുവനുള്ള പ്രചരാണം. എന്റെ വാർഡിൽ മൊത്തം പ്രചരണമാണ്. അവരെല്ലാം പറഞ്ഞു കേട്ട അറിവാണ് എനിക്കുള്ളത്. തെളിവ് കാണിച്ചു തരാൻ എന്റെ കൈയിൽ ഫോട്ടോ ഒന്നും ഇല്ല. ബാക്കി എല്ലാത്തിന്റെയും തെളിവ് എന്റെ കൈയ്യിലുണ്ട്’ -ശ്രീജ വെളിപ്പെടുത്തി. 

Tags:    
News Summary - mahila congress leader against rahul mamkootathil and shafi parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.