നിലപാട്​ മയപ്പെടുത്തി സി.ആർ മഹേഷ്​

കൊച്ചി: കോണ്‍ഗ്രസ് പ്രചാരകനായി പ്രവര്‍ത്തനം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജി പിന്‍വലിച്ചിട്ടില്ല. രാഹൂല്‍ ഗാന്ധിയോട് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് വ്യക്തമാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് താന്‍ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വീണ്ടും വരാന്‍ ആഗ്രഹമില്ല. കോണ്‍ഗ്രസ് പാര്‍ട്ടയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമം തുടരും. മുതിര്‍ന്ന നേതാക്കള്‍ നിര്‍ബന്ധിച്ചാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു സി.ആര്‍ മഹേഷിന്റെ മറുപടി.
Tags:    
News Summary - Mahesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.