കോഴിക്കോട്: നവരാത്രി ആഘോഷത്തിെൻറ ഭാഗമായ മഹാനവമി ഇന്ന്. വിജയദശമി ദിനമായ വെള്ളിയാഴ്ച കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. ക്ഷേത്രങ്ങളിൽ വിദ്യാരംഭചടങ്ങുകൾ നടക്കും. നൃത്ത, സംഗീത വിദ്യാലയങ്ങളിലും വിജയദശമിയിൽ ചടങ്ങുകൾ നടക്കും.
കഴിഞ്ഞ വർഷം കോവിഡ് കാരണം കർശന നിബന്ധനകളോടെയായിരുന്നു ചടങ്ങുകൾ നടത്തിയത്. ഇത്തവണയും നിയന്ത്രണമുണ്ട്. വിവിധ ക്ഷേത്രങ്ങളിലും പ്രത്യേകവേദികളിലും ബുധനാഴ്ച ദുർഗാഷ്ടമി ദിനത്തിൽ പുസ്തകങ്ങളുടെ പൂജവെപ്പ് നടന്നു. പുസ്തകത്തിനൊപ്പം സംഗീതോപകരണങ്ങളും ആയുധങ്ങളും പൂജക്കു െവച്ചു. ഇവ വിജയദശമി നാളിലാണ് തിരിച്ചെടുക്കുക.
മഹാനവമി ദിനത്തിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും മറ്റും നടക്കും. കേരളത്തിലെ വിജയദശമി ആഘോഷങ്ങൾക്കൊപ്പം കർണാടകയിൽ ദസറയും പശ്ചിമ ബംഗാളിൽ ദുർഗപൂജയും ആഘോഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.