കോഴിക്കോട്: ‘മാധ്യമം’ എംപ്ലോയീസ് യൂനിയൻ വാർഷിക സമ്മേളനം മേയ്ദിനത്തിൽ ഹോട്ടൽ സാഗർ ഒാഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് ടി.എം. അബ്ദുൽ ഹമീദിെൻറ അധ്യക്ഷതയിൽ റിട്ട. ഡെപ്യൂട്ടി ലേബർ കമീഷണർ അഡ്വ. വി. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു.നിലവിൽ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങൾ ലയിപ്പിച്ച് ഒറ്റ നിയമമാക്കുന്നതിലും നേടിയെടുത്ത അവകാശങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്നതിലും തൊഴിലാളികൾ ജാഗരൂകരാവണമെന്ന് മേയ്ദിന സന്ദേശമായി അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാറിെൻറ പുതിയ തൊഴിൽ നിയമ ഭേദഗതി തൊഴിലാളികൾക്ക് എതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി പി. സാലിഹ് റിപ്പോർട്ടും ട്രഷറർ കെ. അബ്ദുൽ ഹമീദ് കണക്കും അവതരിപ്പിച്ചു. കേന്ദ്രസർക്കാറിെൻറ തൊഴിലാളിവിരുദ്ധ കരിനിയമത്തിനെതിരായ പ്രമേയം കെ.എം. നൗഷാദ് അവതരിപ്പിച്ചു.
‘മാധ്യമ’ത്തിൽനിന്ന് വിരമിച്ച യൂനിയൻ അംഗങ്ങളായ സീനിയർ റീജനൽ മാനേജർ എം.ജെ. ബെൽത്സർ, റീജനൽ മാനേജർ എം.കെ. ജഹർഷ, സീനിയർ അഡ്വർടൈസിങ് മാനേജർ ടി.കെ. അബ്ദുൽ റഷീദ്, അഡ്മിൻ വിഭാഗത്തിലെ വൈ. സമദ്, കെ.വി. സുബൈർ, െപ്രാഡക്ഷൻ ആൻഡ് മെയിൻറനൻസ് മാനേജർ കെ.സി. സാജു എന്നിവരെ ആദരിച്ചു. കെ.എൻ.ഇ.എഫ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട എം. ജമാൽ ഫൈറൂസിന് വൈസ് പ്രസിഡൻറ് എം. ഫസലുറഹ്മാനും യൂനിയൻ സെക്രട്ടറിയായിരുന്ന പി.എം. ഫൈസലിന് ടി.എം. ശിഹാബും ഉപഹാരം നൽകി. പ്രിൻററായിരുന്ന ഹസ്സൻ കോയ, കണ്ണൂർ എസ്.എം.ഇ ഗോവിന്ദൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു.സി.പി. പ്രകാശൻ, ടി.കെ. അബ്ദുൽ ലത്തീഫ്, കെ.എം. നൗഷാദ്, എം.എം. മുജീബ്, ടി.എ. റഷീദ്, അലിയുൽ അക്ബർ, പി.കെ. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. എം. ഫസലുറഹ്മാൻ സ്വാഗതവും എം. സർഫറാസ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ടി.എം. അബ്ദുൽ ഹമീദ് (പ്രസി), എം. ഫസലുറഹ്മാൻ, റെജി ആൻറണി, ടി.എം. ശിഹാബ്, സി.എം. അലിഉൽ അക്ബർ (വൈസ് പ്രസി), എം. സർഫറാസ് (ജന. സെക്ര), പി. സാലിഹ്, കെ.വി. ഹാരിസ്, പി. നൗഷാദ് (സെക്ര), ഹമീദ് കള്ളിയത്ത് (ട്രഷ), എം. ജമാൽ ഫൈറൂസ് (ഫിനാൻസ് സെക്ര). നിർവാഹക സമിതി അംഗങ്ങൾ: എം. കുഞ്ഞാപ്പ, അബ്ദുൽ കരീം, ടി. ഇസ്മാഇൗൽ, എം. ഫസലുറഹ്മാൻ, കെ.കെ. റജീബ്, കെ.എം. നൗഷാദ്, സുരേഷ്കുമാർ, സൈഫുദ്ദീൻ, പി.കെ. മുത്തു, ടി.എ. റഷീദ്, ജോഷി വിൻസൻറ്, കെ.എം. സഹീർ, മുനീർബാബു, എം.എസ്. അജാസ്, എം.എം. മുജീബ്, കെ.പി.എം. അസദ്, കെ.എ. സുഫൈൽ, മുബാറക്, മുഅല്ലിഫുൽ ഹഖ്, സജീവൻ, പി.പി. സിദ്ദീഖ്, ടി.കെ. അബ്ദുൽ ലത്തീഫ്, എ.പി. അബ്ദുൽ ലത്തീഫ്, അബ്ദുൽ അസീസ്, സുധാകരൻ, എസ്. ശ്രീകാന്ത്, മെഹർ മൻസൂർ, എ. അനസ്, അബ്ദുറഹിമാൻ, നംസർ, മുഹമ്മദ് ഹനീഫ, കെ.കെ. സുമോദ്, കെ.പി. റിയാസ്, ഫാസിൽ മുഹമ്മദ്, നൗഷാദ് ആയഞ്ചേരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.