Posted On
date_range Updated On
date_range മഅ്ദനി നാളെ മടങ്ങും
തിരുവനന്തപുരം: പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി ഞായറാഴ്ച ബംഗളൂരുവിലേക്ക് മടങ്ങും. വൈകീട്ട് നാലിന് അന്‍വാര്‍ശ്ശേരിയില്‍ നടക്കുന്ന പ്രത്യേക പ്രാർഥനക്കുശേഷമാണ് മടക്കം. മാതാവ് അസ്മ ബീവിയെ സന്ദര്‍ശിക്കാനായിരുന്നു ഒക്ടോബർ 28 മുതല്‍ നവംബർ നാലുവരെ ബംഗളൂരുവിലെ പ്രത്യേക കോടതി അനുമതി നല്‍കിയത്.
കടുത്ത നിബന്ധനയെ തുടര്‍ന്ന് വരാന്‍ ആദ്യം വിസമ്മതിച്ചിരുന്നു. മാതാവിെൻറ അസുഖം മൂർച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അനുമതി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ചൊവ്വാഴ്ചയാണ് മാതാവ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.