representational image
Posted On
date_range Updated On
date_range ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ബുധനാഴ്ച വരെ ശക്തമായ മഴ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന്റെ ഫലമായാണ് മഴ കനക്കുക. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം ദുര്‍ബലമാകും. വടക്കന്‍ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുക. നാളെ ഏഴ് ജില്ലകളിൽ മഴയുണ്ടാകും. നാളെ കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച 12 ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.