ലൗ ജിഹാദ്​: സിനഡിൻെറ ആരോപണം മതസൗഹാർദ്ദം തകർക്കുമെന്ന്​​ കത്തോലിക്ക സഭ മുഖപത്രം

കൊച്ചി: സംസ്ഥാനത്ത്​ ലൗ ജിഹാദ്​ നടക്കുന്നുണ്ടെന്ന കത്തോലിക്ക സഭ സിനഡ്​ നിലപാടിനെ വിമർശിച്ച്​ സഭയുടെ എറണാക ുളം- അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. സഭയുടെ നിലപാടിൽ വിശ്വാസികൾക്ക്​ ആശങ്കയുണ്ട്. സഭാനിലപാട്​ മതസൗഹാർദ്ദ ം തകർക്കുമെന്നും മതരാഷ്​ട്രീയത്തിൻെറ പേരിൽ രാജ്യം നിന്ന്​ കത്തുമ്പോൾ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര് യങ്ങൾ പറഞ്ഞ്​ എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കുക എന്നത്​ സാമാന്യബുദ്ധിയാണെന്നും സത്യദീപം പറയുന്നു. എറണാകുളം-അതിരൂപത വൈദികസമിതി മുന്‍ സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിലാണ്​ സിനഡിൻെറ നിലപാടു​കളെ വിമർശിച്ചത്​.

2010ൽ ഹൈകോടതി ഇടപെട്ട്​ നടത്തിയ അന്വേഷണത്തിൽ ലൗ ജിഹാദ്​ ഇല്ലെന്ന്​ തെളിഞ്ഞതാണ്​. കൂടാതെ 2014ൽ ഉത്തർപ്രദേശ്​ കോടതിയും 2017ൽ സുപ്രീംകോടതിയും ഇക്കാര്യത്തിൽ ഇടപെടുകയും എൻ.ഐ.എ അന്വേഷണം നടത്തുകയും ചെയ്​തിരുന്നു. എന്നിട്ടും മതപരിവർത്തനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രണയങ്ങളും വിവാഹങ്ങളും ഉള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും സത്യദീപത്തിലെ ലേഖനത്തിൽ പറയുന്ന​ു. പ്രണയത്തിൻെറ പേരിൽ മുസ്​ലിം, ഹിന്ദു മതങ്ങളിൽ നിന്ന്​ ക്രിസ്​ത്യൻ മതത്തിലേക്ക്​ മതപരിവർത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന്​ സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

പൗരത്വ ഭേദഗതി നിയമത്തിൽ സഭയുടെ നിലപാട്​ വ്യക്തമാക്കണം. ഭേദഗതി നിയമത്തെ അനുകൂലിച്ച്​ പി.ഒ.സി ഡയറക്​ടർ ജന്മഭൂമി ദിനപത്രത്തിൽ ലേഖനമെഴുതിയത്​ ഗൗരവതരമാണെന്നും സത്യദീപത്തിൽ വന്ന ലേഖനത്തിൽ പറയുന്നു. തിരുവനന്തപുരം ആർച്ച്​ ബിഷപ്​ സൂസേപാക്യവും ലാറ്റിൻ കാത്തോലിക്​ സഭയും ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടാണ്​ എടുത്തിരിക്കുന്നത്​. എന്നാൽ മെത്രാൻ സിനഡിൽ കെ.സി.ബി.സിയുടെ ഭാഗത്തു നിന്ന്​ നിയമത്തിനെതിരെ കാര്യമായ എതിർപ്പുണ്ടായിട്ടില്ലെന്നും ഇത്​ തിരുത്താൻ തയാറാവണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

ക​ഴിഞ്ഞ ദിവസം അതിരൂപത മേജർ ആർച്ച്​ ബിഷപ് കർദിനാൾ​ മാർ ജോർജ്​​ ആലഞ്ചേരിയുടെ നേതൃത്വത്തിൽ ചേർന്ന മെത്രാൻ സിനഡിലാണ്​ ലൗ ജിഹാദ്​ സംബന്ധിച്ച്​ വിലയിരുത്തൽ വന്നത്​. ലൗ ജിഹാദ്​ ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നുവെന്നും മതപരിവർത്തനം ലക്ഷ്യമാക്കി ക്രിസ്​ത്യൻ മതത്തിൽ പെട്ട പെൺകുട്ടികളെ വിവാഹം ചെയ്ത്​ മതം മാറ്റം നടത്തുന്നുവെന്ന ആരോപണമാണ്​ സിനഡിൽ ഉയർന്നത്​.

Tags:    
News Summary - love jihad; satyadeepam criticize catholic church -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.