താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

വൈത്തിരി: താമരശ്ശേരി ചുരം അഞ്ചാം വളവിൽ കോഴിലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ശനിയാഴ്ച രാത്രി 11ഓടെയാണ് അപകട ം. രണ്ട് മലപ്പുറം അരീക്കോട് സ്വദേശികൾക്കും ഒരു ഇതരസംസ്ഥാനക്കാരനുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടകയിൽ നിന്ന് മലപ്പുറത്തേക്ക് കോഴിയുമായി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. പൊലീസും ഫയർഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Tags:    
News Summary - lorry accident in thamarassery ghat road -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.