മരിച്ച മിഥുൻ, അപകടത്തിൽപെട്ട ലോറി
Posted On
date_range Updated On
date_range തടി ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
പെരുമ്പാവൂർ: വളയൻചിറങ്ങരയിൽ തടി ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. എരുമേലി കോയിക്കൽകാവ്, പ്ലാമൂട്ടിൽ മിഥുൻ ആണ് (24) മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം.
മണ്ണൂർ- പോഞ്ഞാശേരി റോഡിലൂടെ പോയ ലോറി റോഡിലെ വലിയ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ വാഹനത്തിനടിയിൽപെട്ടാണ് ഡ്രൈവർ മരിച്ചത്. പട്ടിമറ്റം ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
ഒപ്പമുണ്ടായിരുന്ന ക്ലീനർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തകർന്ന് തരിപ്പണമായ മണ്ണൂർ പോഞ്ഞാശേരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. റോഡിലെ ഗർത്തമാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.