നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം-​ ബെഹ്​റ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന്​ ഉദ്യോഗസ്ഥർക്ക്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റയുടെ നിർ​േദശം. കേസി​​​െൻറ അന്വേഷണം നടത്തുന്ന ​െഎ.ജി ദിനേന്ദ്ര കശ്യപ്​, മേ​ൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി. സന്ധ്യ എന്നിവരെ നേരിട്ട്​ വിളിച്ച്​ വരുത്തി കേസി​​​െൻറ അന്വേഷണ പുരോഗതി ബെഹ്​റ ചോദിച്ചറിഞ്ഞതായാണ്​ റിപ്പോർട്ട്​.

അതേ സമയം, കേസിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെങ്കിൽ പ്രതികൾ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും  ഡി.ജി.പി  നിർദ്ദേശം നൽകി.

നേരത്തെ നടി​ ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന്​ മുൻ ഡി.ജി.പി ടി.പി സെൻകുമാർ കുറ്റപ്പെടുത്തിയിരുന്നു. അ​ന്വേഷണത്തിൽ ഏകോപനമില്ലെന്നായിരുന്നു സെൻകുമാറി​​​െൻറ മുഖ്യ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥ ബി. സന്ധ്യയോട്​ ഉന്നത ഉദ്യോഗസ്ഥരോട്​ ആലോചിച്ച്​​ പ്രവർത്തിച്ചാൽ മതിയെന്ന്​ സെൻകുമാർ ഉത്തരവിറക്കിയിരുന്നു.

Tags:    
News Summary - Lokanath Behera statement on actress missing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.