പ്രിയങ്ക ഗാന്ധി

പ്രിയങ്ക 20ന് കേരളത്തിൽ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​മു​ഖ ദേ​ശീ​യ നേ​താ​ക്ക​ൾ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന് കെ.​പി.​സി.​സി രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ൺ​​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ​ഖാ​ർ​​ഗെ, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി, മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​രം, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ദ് റെ​ഡ്ഢി, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ തു​ട​ങ്ങി​യ​വ​രാ​ണ്‌ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ക.

20ന് ​പ്രി​യ​ങ്ക ഗാ​ന്ധി ചാ​ല​ക്കു​ടി, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. 24ന് ​രാ​ഹു​ൽ ​ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന വ​യ​നാ​ട്ടി​ലും പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. 21ന് ​പി. ചി​ദം​ബ​രം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. 22ന് ​രാ​ഹു​ൽ​ ഗാ​ന്ധി തൃ​ശൂ​ർ, കൊ​ട്ടാ​ര​ക്ക​ര, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. 

Tags:    
News Summary - Lok sabha elections 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.