തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങ ളിൽ ശനിയാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചത് 29 പേർ. ഇതോടെ ആകെ പത്രിക സമർപ്പിച്ചവ രുടെ എണ്ണം 52 ആയി. തിരുവനന്തപുരത്ത് മൂന്നും ആറ്റിങ്ങൽ, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂർ, പൊന്നാനി എന്നിവിടങ്ങളിൽ ഒന്നു വീതവും പത്തനംതിട്ട, ആലത്തൂർ, വയനാട്, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ രണ്ടുവീതവും ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളിൽ നാലും പത്രികകളാണ് ശനിയാഴ്ച സമർപ്പിക്കപ്പെട്ടത്.
മണ്ഡലങ്ങളും പത്രിക നൽകിയ സ്ഥാനാർഥികളും: തിരുവനന്തപുരം- സി. ദിവാകരൻ, ജി.ആർ. അനിൽകുമാർ, ക്രിസ്റ്റഫർ ഷാജു ആറ്റിങ്ങൽ- എ. സമ്പത്ത്, പത്തനംതിട്ട-കെ. സുരേന്ദ്രൻ, രതീഷ്കുമാർ. ആർ, ആലപ്പുഴ- പാർഥസാരഥി വർമ, എ.എം. ആരിഫ്, നാസർ, ഷാനിമോൾ ഉസ്മാൻ കോട്ടയം-ഇ.വി. പ്രകാശ്, എറണാകുളം- പി. രാജീവ്, ചാലക്കുടി- ഇന്നസെൻറ്, തൃശൂർ- സോനു, ആലത്തൂർ- പി.കെ. ബിജു, പൊന്നുക്കുട്ടൻ. വി, പൊന്നാനി- പി.പി. നൗഷാദ്, കോഴിക്കോട്-എം.കെ. രാഘവൻ, ദിനേഷ്മണി, എ. പ്രദീപ് കുമാർ, പി. ശങ്കരൻ, വടകര- പി. ജയരാജൻ, ലതിക, വയനാട്- സുനീർ. പി.പി, ഷിജോ എം. വർഗീസ്, കണ്ണൂർ- പി.കെ. ശ്രീമതി, കെ.പി. സഹദേവൻ, കാസർകോട്- കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.