ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ മുകുൾ വാസ്നിക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സ ി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. സ്ഥാനാർഥികളുടെ കാര്യത്തിൽ അതാത് ഘടകങ്ങളുടെ നിർദേശങ്ങൾ പരിഗണിക്കാറുണ്ടെന്ന് വാസ്നിക് പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെയും പ്രവർത്തകരുടെയും അഭിപ്രായങ്ങൾ ആരായ ശേഷമെ സ്ഥാനാർഥികളെ തീരുമാനിക്കൂ. നേതാക്കളുമായി പ്രത്യേക ആശയ വിനിമയം നടത്തും. തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമെന്നും വാസ്നിക് വ്യക്തമാക്കി.

രണ്ടാംഘട്ടമായി തെക്കൻ മേഖലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ എത്തിയ വാസ്നിക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യോഗങ്ങളിൽ വാസ്നിക് പങ്കെടുക്കും.

Tags:    
News Summary - Lok Sabha Election 2019 Mukul Wasnik -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.