കു​ട്ടി​രാ​യി​ന്‍ പാ​ല​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ നിലയിൽ

നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ള്‍ക്ക് പ​രി​ക്ക്

മീ​ന​ങ്ങാ​ടി: മീ​ന​ങ്ങാ​ടി​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ള്‍ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്വ​ദേ​ശി ഷെ​റി​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റാ​ണ് എട്ട് അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ഷെ​റി​ന്റെ മാ​താ​വി​നാ​ണ് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. കൈ​ക്ക് പ​രി​ക്കേ​റ്റ ഇ​വ​ർ​ക്ക് ക​ല്‍പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കോ​ഴി​ക്കോ​ട് നി​ന്നും മൈ​സൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബം ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ കു​ട്ടി​രാ​യി​ന്‍ പാ​ല​ത്തി​ന് സ​മീ​പം വെ​ച്ചാ​ണ് അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്. ഷെ​റി​നോ​ടൊ​പ്പം ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Tags:    
News Summary - One injured as out-of-control car overturns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.