വിപിൻ കുമാർ
Posted On
date_range Updated On
date_range സമൂഹ മാധ്യമത്തിലൂടെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചയാൾ അറസ്റ്റിൽ
മീനങ്ങാടി: സമൂഹ മാധ്യമത്തിലൂടെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചയാൾ അറസ്റ്റിൽ. വടക്കനാട്, കിടങ്ങാനാട് തടത്തിക്കുന്നേൽ വീട്ടിൽ ടി.കെ. വിപിൻ കുമാറിനെ (35)യാണ് എസ്.എം.എസ് ഡിവൈ.എസ്.പി എം.എം. അബ്ദുൽകരീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സിജു സി. മീന ഗോത്രഭാഷയിൽ രചിച്ച ‘വല്ലി’ എന്ന കവിത കോഴിക്കോട് സർവകലാശാല ബിരുദാനന്തര ബിരുദ വിഭാഗം പാഠ്യവിഷയമാക്കിയതുമായി ബന്ധപ്പെട്ട് വന്ന ഓൺലൈൻ വാർത്തയുടെ കമന്റ് ബോക്സിൽ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്ന തരത്തിൽ കമന്റിട്ടതിനാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.