Posted On
date_range Updated On
date_range ഫാ. ഷിബു കുറ്റിപറിച്ചേൽ, ഗീവർഗീസ് മാർ സ്തേഫാനോസ് എന്ന പേരിൽ മെത്രാഭിഷിക്തനായി
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന് ഇനി നവ മെത്രാപ്പോലീത്ത. വയനാട് മലങ്കരക്കുന്ന് സ്വദേശി ഫാ. ഷിബു കുറ്റിപറിച്ചേലാണ് ഗീവർഗീസ് മാർ സ്തേഫാനോസ് എന്ന പേരിൽ മെത്രാഭിഷിക്തനായത്.
സഭയുടെ ആസ്ഥാനമായ ലബനോനിലെ സെൻ്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ മലങ്കര സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോറോൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവയുടെ മുഖ്യ കാർമ്മികത്വത്തിലാണ് വാഴിക്കൽ കർമ്മങ്ങൾ നടന്നത്.
തുടർ ചടങ്ങുകളുടെ ഭാഗമായി 21-ന് മീനങ്ങാടി സെൻ്റ പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് കത്തീഡ്രലിൽ സ്ഥാനാരോഹണ ചടങ്ങ് നടക്കും. അടുത്ത ഞായറാഴ്ച മാതൃ ഇടവകയായ മലങ്കരക്കുന്നിൽ മെത്രാപോലീത്ത എന്ന നിലയിലുള്ള പ്രഥമ കുർബാന അർപ്പിക്കും. തുടർന്ന് മെത്രാപ്പോലിത്തക്ക് ഊഷ്മള സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.