ഇ​രു​മ്പു​പാ​ല​ത്തി​നു സ​മീ​പം ക​ണ്ടെ​ത്തി​യ പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം

ഇ​രു​മ്പു​പാ​ല​ത്തി​നു സ​മീ​പം പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം

കാ​ട്ടി​ക്കു​ളം: ചേ​ലൂ​ർ ഇ​രു​മ്പു പാ​ല​ത്തി​നു സ​മീ​പം പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. സ്വ​കാ​ര്യ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ പ​ണി​ക്കെ​ത്തി​യ​വ​രാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ പെ​ൺ​പു​ലി​യു​ടെ ജ​ഡം ക​ണ്ട​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നോ​ർ​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ കെ.​ജെ. മാ​ർ​ട്ടി​ൻ ലോ​വ​ൽ, ബേ​ഗൂ​ർ റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ. ​രാ​കേ​ഷ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​കെ. ര​തീ​ഷ് കു​മാ​ർ, ടി.​ആ​ർ. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​സം​ഘമെത്തി ജ​ഡം മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പു​ലി​യു​ടെ ജ​ഡം സു​ൽ​ത്താ​ൻ​ബ​ത്തേ​രി പ​ച്ചാ​ണി​യി​ലെ അ​നി​മ​ൽ ഹോ​സ്‌​പെ​യ്സ് സെ​ന്റ​ർ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​നി​റ്റി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - Leopard carcass near iron bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.