കാട്ടിക്കുളം പനവല്ലി നുച്ചിയന്‍ ഫൈസലിന്റെ ക്വാര്‍ട്ടേഴ്‌സിന്റെ മതിലിടിഞ്ഞ് തകർന്ന കാറുകൾ
കനത്ത മഴ; മതിലിടിഞ്ഞ് രണ്ടു കാറുകള്‍ തകര്‍ന്നു
കാട്ടിക്കുളം: കനത്ത മഴയില്‍ മതിലിടിഞ്ഞ് രണ്ടു കാറുകള്‍ തകര്‍ന്നു. കാട്ടിക്കുളം പനവല്ലി റോഡിലെ നുച്ചിയന്‍ ഫൈസലിന്റെ ക്വാര്‍ട്ടേഴ്‌സിന്റെ മതിലാണ് കനത്തമഴയില്‍ ഇടിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ച 2.30ഓടെയായിരുന്നു സംഭവം. മതിലിനരികില്‍ പാര്‍ക്ക് ചെയ്ത ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ സോണി വർഗീസ്, സുഭാഷ് എന്നിവരുടെ ആള്‍ട്ടോ, മാരുതി 800 കാറുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീഴുകയായിരുന്നു. ആള്‍ട്ടോകാര്‍ പൂര്‍ണമായും രണ്ടാമത്തെ വാഹനം ഭാഗികമായും തകര്‍ന്നു. 12 മീറ്ററോളം ദൂരത്തിലാണ് മതിലിടിഞ്ഞത്. അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി.
സ്കൂൾ വളപ്പിലെ മരം റോഡിലേക്ക് കടപുഴകി
മാനന്തവാടി: കണിയാരം ഫാ. ജി.കെ.എം സ്കൂൾ ഗ്രൗണ്ടിലെ പൂവാക മരം തിങ്കളാഴ്ച പുലർച്ച കടപുഴകി വീണു. കെ.എസ്.ഇ.ബി ലൈനിലേക്കും റോഡിലേക്കുമായാണ് മരം വീണത്. മാനന്തവാടി അഗ്‌നിരക്ഷസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.പി. വിനോദ്, ഓഫിസർമാരായ കെ.എ. സനൂപ്, മനു അഗസ്റ്റിൻ, കെ. അജിൽ, പി.ഡി. അനുറാം, ഹോം ഗാർഡ് ഷൈജറ്റ് മാത്യു എന്നിവർ ചേർന്നാണ് മരം മുറിച്ചുനീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.