ഇരുളം പാമ്പ്ര പുകലമാളം വനമേഖലയോടുചേർന്ന പാതയോരത്ത് വ്യാഴാഴ്ച വഴിയാത്രക്കാർ കണ്ട കടുവ

കേൾക്കുന്നില്ലേ, കടുവ ഗർജനം

മുമ്പൊന്നും ഉണ്ടാകാത്ത വിധമാണ് കടുവകൾ നാട്ടിലിറങ്ങുന്നത്. കടുവയെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സ്​ഥിതിയാണ് പലയിടങ്ങളിലും. ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിലാണ് കടുവ ശല്യം ഏറ്റവും കൂടുതൽ. വനവുമായി ഒരു ബന്ധവും ഇല്ലാത്ത സ്​ഥലങ്ങളിൽപോലും കടുവയും പുലിയും എത്തുന്നു. കടുവയുടെ ആക്രമണത്തിൽ ജില്ലയിൽ പത്തു വർഷത്തിനിടെ അഞ്ചുപേർ മരിച്ചിട്ടുണ്ട്. ഈ രീതിയിൽ പോകുകയാണെങ്കിൽ ഇനി എത്ര പേർ എന്നത് കാത്തിരുന്ന് കാണണം.

കാട്ടുപോത്ത്, കാട്ടുപന്നി, കേഴമാൻ എന്നിവയാണ് കടുവകളുടെ ഇഷ്​ട ഭക്ഷണം. വയനാട് വന്യജീവി സങ്കേതത്തിൽ ഇവ ധാരാളമുണ്ട്. വന്യജീവി സങ്കേതത്തിൽ എത്തിപ്പെടുന്ന കടുവകൾ അതുകൊണ്ട് ഇവിടെ തങ്ങാനുള്ള സാധ്യതകൾ ഏറെയാണ്.

കടുവ എത്തി വളർത്തുമൃഗങ്ങളെ കൊന്നതിനു ശേഷം സ്​ഥലത്തെത്തുന്ന വനം വകുപ്പ് ആദ്യഘട്ടത്തിൽ കാമറ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പിന്നീടും കടുവ വളർത്തുമൃഗങ്ങളെ വകവരുത്തുമ്പോൾ നാട്ടുകാർ പ്രതിഷേധം ശക്തമാക്കും. അപ്പോഴാണ് കൂട് സ്ഥാപിക്കൽ. അപ്പോഴേക്കും കടുവ മറ്റ് പ്രദേശങ്ങളിലേക്ക് നീങ്ങുന്ന പതിവാണ് കണ്ടുവരുന്നത്. ആൺ കടുവകൾ ഒരേസമയം ഒന്നിൽ കൂടുതൽ എണ്ണം ഒരു പ്രദേശത്ത് നിൽക്കില്ലെന്നാണ് ഈ മേഖലയുമായി ബന്ധമുള്ളവർ പറയുന്നത്. അതുകൊണ്ട് വനത്തിൽ ഒരു ഭാഗത്ത് ഒന്നിൽ കൂടുതൽ കടുവകൾ എത്തുമ്പോൾ രണ്ടാമൻ കാടിന് പുറത്തിറങ്ങും. അല്ലെങ്കിൽ പരസ്​പരം പോരാടി ചാകും. ഇത് കടുവ ശല്യം വർധിക്കാൻ കാരണമാകുന്നതായി വേണം കരുതാൻ.

മുത്തങ്ങ വന്യജീവി സങ്കേതം കർണാടകയിലെ ബന്ദിപ്പൂർ, തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതങ്ങളുമായി ചേർന്ന് കിടക്കുന്നു. ബന്ദിപ്പൂരും മുതുമലയും കടുവ സങ്കേതങ്ങളായി പ്രഖ്യാപിക്കപ്പെട്ടതാണ്. സ്വഭാവികമായും അവിടെയുള്ള കടുവകളും മുത്തങ്ങയിലെത്തും. മൃഗങ്ങളുടെ വർധനവിനനുസരിച്ച് വയനാട്ടിൽ കാട് വിസ്​തൃതി കൂടുന്നില്ല. 50 വർഷം മുമ്പുണ്ടായിരുന്ന വനം ഇന്ന് വയനാട്ടിലില്ല. സ്വാഭാവിക വനങ്ങൾ വെട്ടി തേക്ക് പ്ലാ​േൻറഷനുകളും മറ്റുമാക്കിയത് മൃഗങ്ങൾക്ക് ദോഷകരമായി. തേക്ക് പ്ലാ​േൻറഷനിൽ എത്തുന്ന മൃഗങ്ങൾക്ക് അവിടത്തെ ചൂടു പിടിക്കില്ല. തുടർന്ന് അടുത്തുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങും. കർണാടക സർക്കാർ അവിടത്തെ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കടുവകളെ പിടികൂടി വയനാട് വന്യജീവി സങ്കേതത്തിനടുത്ത് തുറന്നു വിടുന്നത് ഇവിടെ കടുവശല്യം കൂടാൻ കാരണമാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

വർഷങ്ങൾക്ക് മുമ്പ് കൺസർവേഷൻ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ഡോ. ഉല്ലാസ്​ കാരന്തും മറ്റും ഇത് വ്യക്​തമാക്കിയതാണ്. 2019 മേയിൽ പുറത്തുവന്ന കണക്കിൽ വയനാട്ടിൽ 84 കടുവകളാണുള്ളത്. വയനാട് വന്യജീവി സങ്കേതത്തിൽ 75 കടുവകളും സൗത്ത് വയനാട് ഡിവിഷനിൽ നാല് കടുവകളുമാണുള്ളത്. 1640 കാമറകൾ സ്​ഥാപിച്ച് അതിലെ ചിത്രങ്ങൾ പഠിച്ചാണ് ഇത് കണ്ടെത്തിയത്. പറമ്പിക്കുളം, പെരിയാർ കടുവ സംരക്ഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് കേരള വനം വകുപ്പാണ് പഠനം നടത്തിയത്. എണ്ണമെടുക്കലിന് ഒന്നര വർഷം വേണ്ടിവന്നു. പൊതുവെ പച്ചപ്പ് നിറഞ്ഞതും ജല േസ്രാതസ്സ്​​ കൂടുതലുള്ളതുമായ കാടുകൾ കടുവകൾക്ക് ഇഷ്​ടമാണ്. വയനാട് വന്യജീവി സങ്കേതത്തിൽ നീർച്ചാലുകളും പച്ചപ്പും ധാരാളമുണ്ട്. ഈയൊരു കാരണത്തിലാകാം കേരളത്തിൽ ഏറ്റവും കൂടുതൽ കടുവകളുള്ള പ്രദേശമായി വയനാട് മാറിയത്.

കടുവകളുടെ എണ്ണം കണക്കിലെടുത്ത് ഇവിടം കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ശിപാർശ കേന്ദ്ര സർക്കാറി​െൻറ മുന്നിൽ എത്തിയിരുന്നു. സുൽത്താൻ ബത്തേരി, മുത്തങ്ങ, കുറിച്ചാട്, തോൽപ്പെട്ടി വനം റേഞ്ചുകൾ ഉൾപ്പെടുന്നതാണ് 334.44 ഹെക്ടർ വരുന്ന വയനാട് വന്യജീവി സങ്കേതം. കടുവ സങ്കേതമായി വയനാട് പ്രഖ്യാപിച്ചാൽ ജനജീവിതം കൂടുതൽ ദുസ്സഹമാകുമെന്ന കാര്യത്തിൽ സംശയമില്ല. കഴുത്തിൽ ശക്തമായി കടിച്ചാണ് കടുവകൾ ഇരകളെ പിടിക്കുന്നത്.

സുഷുമ്ന നാഡി തകർന്ന് ഇരകൾ പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നു. വളർച്ചയെത്തിയ ഒരു കടുവക്ക് സാധാരണ 200 കിലോയോളമാണ് ഭാരം. എന്നാൽ, 300 കിലോയോളം ഭാരമുള്ള കടുവയെ ജില്ലയിൽ പണ്ട് കൂടുവെച്ച് പിടിച്ചിട്ടുണ്ട്. കുടിയേറ്റ കാലം മുതൽ തുടങ്ങിയതാണ് വയനാട്ടിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള യുദ്ധം. അതിജീവനത്തി​െൻറ ഭാഗമായിട്ടായിരുന്നു അത്. ഇന്നും ആ പോരാട്ടം തുടരുമ്പോൾ ഒരു മാറ്റം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്.

(തുടരും)

Tags:    
News Summary - Tiger and leopard; The locals could not get out of the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.