ആർ.ടി ഓഫിസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റണം -കോൺഗ്രസ്​

മാനന്തവാടി: സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ മരണത്തിലൂടെ വിവാദത്തിലായ കെല്ലൂരിലെ ഓഫിസ്, മാനന്തവാടി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റണമെന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് പയ്യംപള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലെ ഓഫിസ് സംവിധാനം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. ജീവനക്കാരിയുടെ മരണത്തിലേക്ക് വരെ എത്തിച്ച ആർ.ടി ഓഫിസ് പ്രവർത്തനം കുത്തഴിഞ്ഞതും ദുരൂഹതകൾ നിറഞ്ഞതുമാണ്. ദല്ലാളുകളെ ആർ.ടി ഓഫിസുകളിൽ അനുവദിക്കില്ല എന്ന് സർക്കാർ ആണയിട്ട് പറയുമ്പോഴും പൊതുജനത്തിന്റെ പണം പിടിച്ചുപറിക്കുന്ന തരത്തിലാണ് ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനം. കലക്ടർ പോലും ഒരു മറയുമില്ലാതെ പൊതുജനങ്ങളെ കാണുകയും പരാതികൾ കേൾക്കുകയും ചെയ്യുമ്പോൾ ആർ.ടി ഓഫിസുകളിൽ മാത്രം അടച്ചിട്ട്, ജനൽ കർട്ടനുകളുമിട്ട് റൂമിലിരുന്ന് മാത്രമേ ആളുകളെ കാണാൻ അനുവദിക്കുന്നുള്ളൂ. എന്നാൽ, ദല്ലാളുകൾക്ക് ഏതു സമയത്തും പിൻവാതിലിലൂടെ ഉദ്യോഗസ്ഥരെ കാണാനും ഇടപാടുകൾ നടത്താനും അനുവാദമുണ്ട്. ഇത് അഴിമതിക്കും വഴിവിട്ട ഇടപെടലുകൾക്കുമാണെന്ന്​ കമ്മിറ്റി ആരോപിച്ചു. മണ്ഡലം പ്രസിഡന്‍റ്​ സണ്ണി ജോസ് ചാലിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ശ്രീകാന്ത് പട്ടയൻ, സിൽവി തോമസ്, ടി.എ. റെജി, ജേക്കബ് സെബാസ്റ്റ്യൻ, പി. ഷംസുദ്ദീൻ, പി.എം. ബെന്നി, ബേബി ഇളയിടം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.