ക്ലബ് കുന്നിൽ തീപിടിത്തം

മാനന്തവാടി: നഗരമധ്യത്തിൽ തീപിടിത്തം. വ്യാഴാഴ്ച ഉച്ചക്കാണ്​ ക്ലബ് കുന്നിലെ സ്വകാര്യ സ്ഥലത്തെ കുറ്റിക്കാടിനിടയിൽ കൂട്ടിയിട്ട മാലിന്യത്തിന്​ തീപിടിച്ചത്. മാനന്തവാടി അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാല്‍ തീ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായി. അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫിസറുടെ ചുമതലയുള്ള അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.സി. ജെയിംസിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീയണച്ചത്. അസി. സ്റ്റേഷന്‍ ഓഫിസര്‍ ഇ. കുഞ്ഞിരാമന്‍, ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫിസര്‍മാരായ എന്‍.ആര്‍. ചന്ദ്രന്‍, എ.എസ്. ശ്രീകാന്ത്, എ.എസ്. നിധിന്‍, കെ. സുരേഷ്, കെ.ജെ. ജിതിന്‍, പി.കെ. അനീഷ്, ഡ്രൈവര്‍മാരായ വിശാല്‍ അഗസ്റ്റിന്‍, കെ. സുധീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി, വൈസ് ചെയർപേഴ്സൺ പി.വി.എസ്. മൂസ, മാനന്തവാടി സ്റ്റേഷനിലെ എസ്.ഐ. കെ. നൗഷാദ് എന്നിവരും സ്ഥലത്തെത്തി. നഗരസഭ പരിധിയിലെ സ്വകാര്യ സ്ഥലങ്ങളിലെ കാടുകൾ വെട്ടിമാറ്റുന്നതിന് നിർദേശം നൽകുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.