അംഗൻവാടി ഉദ്ഘാടനം

മാനന്തവാടി: പുതുക്കിപ്പണിത എടവക പഞ്ചായത്തിലെ ചങ്ങാടക്കടവ് അംഗൻവാടിയുടെ ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവഹിച്ചു. വാർഡ് മെംബർ തോട്ടത്തിൽ വിനോദ് അധ്യക്ഷത വഹിച്ചു. അംഗൻവാടിക്ക് സൗജന്യമായി സ്ഥലം നൽകിയ സതി സുകുമാരനെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്, ജില്ല പഞ്ചായത്ത് മെംബർ കെ. വിജയൻ, ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയ്, സി.ഡി.പി.ഒ രാജാംബിക, ലിസി ജോൺ, സി.എച്ച്. ഷമീൽ, യു.വി. ബിജു, കെ.പി. ഗിരിജ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.