ജീവനു​വേണ്ടി നിലവിളിച്ച കുമ്പാരിയെ രക്ഷിക്കാനായില്ല; നൊമ്പരവുമായി നെപ്പോളിയൻ

പൂന്തുറ: മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍നിന്ന്​ സ്വന്തം ജീവന്‍ തിരികെ കിട്ടിയെങ്കിലും, പ്രാണനുവേണ്ടി ത​െൻറ കൈപിടിച്ച് നിലവിളിച്ച സ്വന്തം കുമ്പാരിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന നെപ്പോളിയ​െൻറ സങ്കടം തീരത്തി​െൻറ തീരാനൊമ്പരമായി മാറി.

ഡേവിഡ്​സണ്‍ എന്ന സ്​റ്റെലസിനെ രക്ഷപ്പെടുത്താന്‍ കഴിയാത്തതി​െൻറ വേദന നെപ്പോളിയ​െൻറ കണ്ണീരായി പെയ്​തിറങ്ങുകയാണ്​. കടലാക്രമണം കാരണം പൂന്തുറ തീരത്തുനിന്ന്​ കടലില്‍ വള്ളമിറക്കാന്‍ കഴിയാത്തതിനെതുടര്‍ന്നാണ്​ ചൊവ്വാഴ്​ച വൈകുന്നേരം ഡാര്‍വി​െൻറ ഫൈബര്‍ വള്ളത്തില്‍ ചൂണ്ടപ്പണിക്കായി കടലില്‍പോയത്.

നെപ്പോളിയൻ, ഡേവിഡ്​സണ്‍, ഡാര്‍വിന്‍, തോമസ് എന്നിവര്‍ വള്ളത്തിലുണ്ടായിരുന്നു. ശംഖുംമുഖം ഭാഗത്തുനിന്ന് പത്ത് കിലോമീറ്ററോളം കടലിലേക്ക് പോയി. ചൂണ്ടയില്‍ മത്സ്യങ്ങള്‍ കൊത്തുന്നി​െല്ലന്ന് കണ്ടതോടെ തിരികെ വിഴിഞ്ഞത്തേക്ക് മടങ്ങി. ഇതിനിടെ കടല്‍ ഇടക്ക് പ്രക്ഷുബ്​ധമായി. വള്ളം വിഴിഞ്ഞത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ കാറ്റില്‍പെട്ട് തലകീഴായി മറിഞ്ഞു.

നീന്താൻ തുടങ്ങിയെങ്കിലും കടല്‍ വീണ്ടും ഉള്ളിലേക്ക് വലിക്കാന്‍ തുടങ്ങി. ഇതിനിടെ മറിഞ്ഞ വള്ളത്തില്‍ പിടിച്ച് കിടക്കാന്‍ നാലുപേരും ശ്രമിച്ചു. ശക്തമായ കടലടിയില്‍ വള്ളം പലതവണ കീഴ്മേല്‍ മറിയാന്‍ തുടങ്ങിയതോടെ ഡേവിഡ്​സണ്‍ കൂടുതല്‍ അവശനായി. ഇതോടെ നെപ്പോളിയനും ഡാര്‍വിനും ചേര്‍ന്ന് ഡേവിഡ്​സണിനെ കുറേസമയം പിടിച്ചുനിര്‍ത്തി കരക്കെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. ഇവരുടെ നിലവിളി കോസ്​റ്റ്​ഗാര്‍ഡി​െൻറ ശ്രദ്ധയില്‍പെട്ടതോടെ അരികിലേക്ക് പാഞ്ഞെത്തിയെങ്കിലും ഡേവിഡ്​സണിനെ കണ്ടത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന്​ മൃതദേഹം അടിമലത്തുറയില്‍ കരക്കടിയുകയായിരുന്നു.

Tags:    
News Summary - Napoleon saddened; he couldn't rescue the kumbari who cried for his life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.