സര്‍ക്കാരി​െൻറ

സര്‍ക്കാരി​ൻെറ യൂത്ത് കോണ്‍ഗ്രസ് അനിശ്ചിതകാല സത്യഗ്രഹം വെള്ളറട: പി.എസ്​.സി നിയമനത്തി​ൻെറ അപാകതയില്‍ മനംനൊന്ത് ആത്മഹത്യചെയ്ത കാരക്കോണത്തെ അനു എന്ന ചെറുപ്പക്കാര​ൻെറ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെന്നും അനുവി​ൻെറ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ട്​ യൂത്ത് കോണ്‍ഗ്രസ്​ പാറശ്ശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം മൂന്നാംദിവസത്തിലേക്ക്​. നിയോജകമണ്ഡലം കണ്‍വീനര്‍ ദസ്തഹീര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ആര്‍. വല്‍സലന്‍, ബ്രമ്മിന്‍ ചന്ദ്രന്‍, കോറ്റാമം വിനോദ്, അഡ്വ. മോഹന്‍ദാസ്, കൊല്ലിയോട് സത്യനേശന്‍, പാറശ്ശാല സുധാകരന്‍, ശ്യാം വെള്ളറട, രാജരാജ സിങ്​, ബിനു, തത്തലം രാജു, പ്രതീഷ്, സതീഷ്, ജോണ്‍സിങ്​, റജി, അനൂബ്, അനി തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം. k dasthaheer samsarekunu.jpg കോണ്‍ഗ്രസ്​ പാറശ്ശാല നിയോജകമണ്ഡലം കണ്‍വീനര്‍ കെ. ദസ്തഗീര്‍ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.