​ഷി​ബു സ്ഥാ​പി​ച്ച കൂ​ട്ടിൽ കുടുങ്ങിയ കാട്ടുപൂച്ച

പഞ്ചായത്തംഗത്തിന്റെ കെണിയിൽ കാട്ടുപൂച്ച കുടുങ്ങി

നേമം: അമ്പതോളം കോഴികൾ ചത്തൊടുങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനൊടുവിൽ വാർഡ് മെംബർ സ്ഥാപിച്ച കെണിയിൽ കാട്ടുപൂച്ച കുടുങ്ങി. വിളവൂർക്കൽ പഞ്ചായത്തിലെ മൂലമൺ വാർഡ് അംഗം സി. ഷിബു സ്ഥാപിച്ച കൂടുകളിൽ ഒന്നിലാണ് കാട്ടുപൂച്ച കുടുങ്ങിയത്.

പഞ്ചായത്തിന്‍റെ പ്രത്യേക പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് കോഴി വിതരണമുണ്ടായിരുന്നു. രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്ത കോഴികളിൽ പലതും ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് മൂന്നാംഘട്ട കോഴി വിതരണം സ്വീകരിക്കാൻ ജനങ്ങൾ വൈമനസ്യം കാട്ടിയതോടുകൂടിയാണ് വാർഡിലെ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിച്ചശേഷം അജ്ഞാത ജീവിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചത്.

തുടർന്നാണ് വിവിധ സ്ഥലങ്ങളിൽ കൂടുകൾ സ്ഥാപിക്കുകയും അതിൽ ഒന്നിൽ കാട്ടുപൂച്ച കുടുങ്ങുകയും ചെയ്തത്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കാട്ടുപൂച്ചയെ കൊണ്ടുള്ള ശല്യം കൂടി വരികയാണെന്ന് നാട്ടുകാർ പറയുന്നു. കെണിയിൽ കുടുങ്ങിയ കാട്ടുപൂച്ചയെ പിന്നീട് ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.

Tags:    
News Summary - wildcat was trapped by the panchayat member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.