നന്ദകുമാര്‍
Posted On
date_range Updated On
date_range അക്രമവും വധഭീഷണിയും: പ്രതി പിടിയില്‍
നേമം: ഭാര്യയുടെ കുടുംബവീട്ടില്‍ അതിക്രമിച്ചുകയറി അക്രമവും വധഭീഷണിയും മുഴക്കിയതിന് പ്രതി പൊലീസിെൻറ പിടിയില്‍.
കണ്ണമ്മൂല സ്വദേശി വിളപ്പില്‍ മിണ്ണംകോട് ചെറുകോട് കിളിക്കോട്ടുവിള ബിനുഭവനില്‍ വാടകക്ക് താമസിക്കുന്ന നന്ദകുമാറിനെയാണ് (25) മലയിന്‍കീഴ് എസ്.ഐ ആര്. രാജേഷിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വെള്ളിയാഴ്ച വെളുപ്പിന് പ്ടാരം പനങ്ങോടുള്ള ഭാര്യയുടെ വീട്ടില്‍ കയറി അക്രമം നടത്തുകയും ഇതു ചോദ്യം ചെയ്ത ഭാര്യാപിതാവിനെ വെട്ടുകത്തി വീശി ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. വധഭീഷണി മുഴക്കിയതിനും ഇയാള്‍ക്കെതിെര കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.